ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം ...?/ How many liters of water should you drink a day?

 ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം ...?

How many liters of water should you drink a day?



ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം ...?



എല്ലാവരുടെയും സംശയമാണ് ഒരു ദിവസം എത്ര ലിറ്റർ  വെള്ളം കുടിക്കണം എന്നുള്ളത്.  പല ഉത്തരങ്ങളാണ് നൽകുന്നത്. ഏറ്റവും പ്രബലമായ അഭിപ്രായം

നമുക്ക് ദാഹം അനുഭവപ്പെടുമ്പോൾ അതിനനുസരിച്ച് വെള്ളം കുടിക്കുക എന്നതാണ് . എന്നാൽ ഇന്ന് നമ്മുടെ ജീവിത രീതികൾക്ക് ഏറെ മാറ്റം സംഭവിച്ചിട്ടുണ്ട്. കൂടുതൽ സമയവും AC യുടെ താഴെ ചിലവഴിച്ച് നമുക്ക് ദാഹം അനുഭവപ്പെടാറില്ല. കാലാവസ്ഥയിലുള്ള മാറ്റം കാരണത്താലും ദാഹത്തിന്റെ അളവിൽ വ്യത്യാസം കാണാൻ സാധിക്കുന്നുണ്ട്.  നമ്മുടെ ശരീരത്തിൽ നിന്ന് വെള്ളത്തിന്റെ അളവ് ധാരാളമായി കുറയുന്നുണ്ട്. അത് നമ്മൾ അറിയുന്നുമില്ല. അതിനാൽ മുതിർന്നവർ ഏകദേശം 2-4 L വെള്ളം ഒരു ദിവസം കുടിക്കണം.


 സാധാരണ വെള്ളം, ഹെർബൽ ടീ, അല്ലെങ്കിൽ പഴങ്ങളോ പച്ചക്കറികളോ കൊണ്ടുള്ള ജ്യൂസും കഴിക്കാം.  പരമാവധി കുറക്കാൻ ശ്രമിക്കലാണ് നല്ലത്. ചെറിയ കുട്ടികൾ കൂടുതൽ എനർജി ഉപയോഗിക്കുന്നത് കൊണ്ട് അവരെ കൂടുതൽ വെള്ളം കുടിപിച്ച് ശീലമാക്കുക.

Comments